Information on COVID-19 disease. Read More

Email: info@rewardk9.com | Phone: (+91) 99477 16724

Media and News

Home » Media
a

Smart training for your canines

DECCAN CHRONICLE. | DEEPTHI SREENIVASAN
Published Aug 14, 2017, 12:17 am IST

Every pet owner wants his pooch to be well-groomed and obedient. This is where training comes in handy. Pet training is an art that requires utmost patience. In an effort to spread awareness about how to train pets and provide insightful information regarding the various steps required, a dog training seminar will be held in Thrissur today.

Organised by Reward K9 Dog Training Centre, the seminar will be handled by internationally-acclaimed dog trainer Anja Van De Zande Gerritsen.

Avinash, owner of the of the training centre and a popular dog trainer, says, “I usually organise training seminars and sessions for trainers and dogs. In order to introduce positive reinforcement, which means training dogs without hurting them, we are bringing in Anja from the Netherlands. The dogs will not be hurt physically nor will they be scolded.”

He adds, “This is a two-day seminar and is mainly for beginners. This will include the fundamental rules of training, behavior shaping, fixing problems and obedience. The seminar is both practical and theoretical. Some owners will bring their own pets, otherwise, we also have untrained dogs here at the centre. ”

Avinash goes onto explain. “We might have to use different systems for different dogs, but these will all be positive methods. The approach might be different. Communication is the key as interaction is not all that quickly possible with some dogs. The seminar will mainly focus on how to communicate with dogs. Any dog with any personality can be trained positively,” he says.

Dogs belonging to any age category can be trained according to Avinash. “It’s just that they must be mentally and physically fit to undergo training. Even a 10-year-old dog can be trained, but like I said it has to be fit,” he adds.

Article Source:  https://www.deccanchronicle.com/lifestyle/pets-and-environment/140817/smart-training-for-your-canines.html

ചെന്ത്രാപ്പിന്നിക്കുണ്ടൊരു ‘റിങ് മാസ്റ്റർ’

MATHRUBHUMI | E Journalist
Published Jul 29, 2020, 01:17 am IST.

ചെന്ത്രാപ്പിന്നി: ഭീകരരെ പിന്തുടർന്ന് പിടിക്കുന്ന വംശത്തിൽ പിറന്ന അനിക്ക, സ്ഫോടകവസ്തുക്കൾ കണ്ടെത്തി അപകടസൂചന നൽകുന്ന ബ്ലാക്കി, മോഷ്ടാക്കളെ പിന്തുടർന്ന് പിടികൂടുന്ന ഷാഡോ, ജർമൻ പട്ടാളത്തിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്ന ബാറ്റ്മാൻ… ചെന്ത്രാപ്പിന്നി 17-ൽ ദേശീയപാതയോടു ചേർന്നുള്ള നായ പരിശീലന കേന്ദ്രത്തിലെ മിടുക്കരായ ശ്വാനന്മാരാണിവർ.

ജന്മംകൊണ്ട് വിദേശീയരായ ഇവരുടെ പരിശീലകനാണ്‌ ചെന്ത്രാപ്പിന്നി സ്വദേശിയായ തൈവളപ്പിൽ അവിനാഷ്. പോലീസ് സേനയ്ക്ക് വേണ്ടിയുള്ള ‘ഡിറ്റക്ഷൻ ഡോഗ്സി’നാണ് ഇവിടെ പരിശീലനം. ഉരുൾപൊട്ടലുൾപ്പെടെയുള്ള ദുരന്തബാധിതപ്രദേശങ്ങളിൽ തിരച്ചിലിന് ഉപയോഗിക്കാവുന്ന ‘സർ’ (സെർച്ച് ആൻഡ് റസ്ക്യൂ) വിഭാഗത്തിൽപ്പെട്ട നായകളെ പരിശീലിപ്പിക്കുന്ന തിരക്കിലാണ് 34-കാരനായ അവിനാഷ്‌ ഇപ്പോൾ. കേരളത്തിൽ ഈ വിഭാഗത്തിലെ ഏക പരിശീലകൻ കൂടിയാണിദ്ദേഹം.

വിദേശരാജ്യങ്ങളിലെ സൈന്യത്തിലുൾപ്പെടെ നായകളുടെ പരിശീലകനായി ജോലിയെടുത്ത ഇദ്ദേഹത്തിന്‌ നായ്ക്കളോടുള്ള ഭ്രമം കുഞ്ഞുനാളിലേ തുടങ്ങിയതാണ്. ബിരുദമെടുത്തതിനുശേഷം മസ്കത്തിൽ നിന്ന് ഡോഗ് ട്രെയിനിങ് പരിശീലനം പൂർത്തിയാക്കി. പിന്നീട് ഒമാൻ പോലീസിന്റെ ഡോഗ് സ്ക്വാഡിലും നെതർലാൻഡ്സിലെ സ്വകാര്യ കമ്പനിയിലും പരിശീലകനായി. വർഷങ്ങൾക്കുശേഷം നാട്ടിൽ തിരിച്ചെത്തി സ്വന്തം സ്ഥാപനം തുടങ്ങി.

ജർമൻ സൈന്യത്തിലെ തിളങ്ങുന്ന താരമായ ഡി.ഡി.ആർ. ജർമൻ ഷെപ്പേഡിന്റെ കേരളത്തിലെ ഏക ഉടമസ്ഥാവകാശവും അവിനാഷിന് സ്വന്തം. കേരള പോലീസ് ഡോഗ് സ്ക്വാഡിലും അവിനാഷിന്റെ സേവനമുണ്ട്. നടൻ മോഹൻലാലിന്റെ വളർത്തുനായ്ക്കളിലുൾപ്പെട്ട മലിനോയ്സ് ഇനവും ഇവിടെ നിന്നാണ്.

2016-ൽ തുടങ്ങിയ കേന്ദ്രത്തിൽ അറുനൂറിൽപരം നായകൾക്ക് ഇതിനോടകം പരിശീലനം നൽകിക്കഴിഞ്ഞു. പരിശീലനം പൂർത്തിയാക്കിയവയെ സേനകളിലുൾപ്പെടുത്താനായി വിദേശ രാജ്യങ്ങളിലേക്ക് കൈമാറും. ശ്വാനപ്രദർശനങ്ങളിൽ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുള്ളവരാണ് അവിനാഷിന്റെ ‘വിദ്യാർഥികൾ’.

പരിശീലിപ്പിക്കുന്നതിനിടയിൽ നായ്ക്കൾ ഉപദ്രവിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഈ യുവാവിന്റെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തിന്റെ പൂർണ പിന്തുണയും ഈ റിങ് മാസ്റ്റർക്കുണ്ട്.

ദുരന്തബാധിതപ്രദേശങ്ങളിൽ തിരച്ചിലിന് ഉപയോഗിക്കാവുന്ന ‘സർ’ നായകളെ പരിശീലിപ്പിക്കുകയാണ്‌ അവിനാഷ്‌ എന്ന യുവാവ്‌.

 

Article Source : https://epaper.mathrubhumi.com/Home/ShareArticle?OrgId=0098a7cb&fbclid=IwAR3zg5EQq6UED1hrAXbE6rCNDtcb9Ik3vrZuF9_du019CoaenCc4kXY6Klg